നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഇനി വെറും 8 ദിവസം മാത്രം! മണ്ഡലം വലിയ രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുകയാണ്. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഉപതെരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാൻ ഓൺലൈൻ പ്രചാരണങ്ങളും വാർത്തകളും വിശകലനങ്ങളും ലഭ്യമാണ്.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വിശേഷങ്ങളും വാർത്തകളും വിശകലനങ്ങളും ഇപ്പോൾ ലോകത്തിൻ്റെ ഏതു കോണിലുള്ള മലയാളികൾക്കും ഓൺലൈനായി ലഭ്യമാണ്. ഈ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കുവെക്കാൻ ഒരു പ്രത്യേക ബ്ലോഗും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും വിശേഷങ്ങൾക്കുമായി keralapanchayatelection2025.online/municipality/nilambur-municipality/ എന്ന വെബ് പേജ് സന്ദർശിച്ച് ബുക്ക്മാർക്ക് ചെയ്യുക.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടുകച്ചവടം നടക്കുന്നതായി പി.വി.അൻവർ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്റെ നേതൃത്വത്തിലുള്ള ചില മന്ത്രിമാരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വണ്ടി നിറയെ പണം നിലമ്പൂരിൽ എത്തിയെന്നും പണം ഒഴുക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി. വഴിക്കടവിൽ മരിച്ച വിദ്യാർഥിക്ക് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുള്ള പിഡിപി പിന്തുണയെ ന്യായീകരിച്ചു . അതേസമയം, യുഡിഎഫിനുള്ള ജമാഅത്തെ ഇസ്‌ലാമി പിന്തുണയെ അദ്ദേഹം വിമർശിച്ചു . യുഡിഎഫ് വർഗീയ ശക്തികളുടെ കൂടാരമായി മാറിയെന്നും എല്ലാ വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുചേർന്ന് മുന്നോട്ടുപോകുന്ന അവസ്ഥയാണുള്ളതെന്നും ഗോവിന്ദൻ ആരോപിച്ചു. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ നിലമ്പൂരിലും ഈ കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴവിൽ സഖ്യം ഇപ്പോഴും ശക്തിയായിത്തന്നെ നിൽക്കുകയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
പിഡിപിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെയല്ല എന്ന് ഗോവിന്ദൻ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്‌ലാമി രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജമാഅത്തെ ഇസ്‍ലാമിയുടെ നിലപാടല്ല പിഡിപിക്കുള്ളതെന്നും കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ:
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദുമഹാസഭ രംഗത്തെത്തി. അഖില ഭാരത ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് പിന്തുണ വ്യക്തമാക്കിയത്. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.
എൽഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും സ്വാമി ദത്താത്രേയ നിലമ്പൂരിൽ പറഞ്ഞു.
പിഡിപി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു.
ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ അറിയിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി പേരാണ് സ്വരാജിനായി പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും രംഗത്തെത്തുന്നത്. ഉറച്ച നിലപാടുകൾ കൊണ്ടും രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും നിലമ്പൂരും കേരളവും അർഹിക്കുന്ന സ്ഥാനാർത്ഥിയാണ് സ്വരാജ് എന്ന് പലരും പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വരാജിന് ലഭിക്കുന്ന പിന്തുണ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് സ്വരാജിനോടൊപ്പമാണെന്ന് തെളിയിക്കുന്നു.
സിനിമ-സീരിയൽ താരവും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിംകുട്ടിയും സ്വരാജിന് പിന്തുണയുമായി രംഗത്തെത്തി . അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് ഒരു സ്രോതസ്സ് പറയുന്നു.
ഇബ്രാഹിംകുട്ടി തന്റെ നവമാധ്യമ പോസ്റ്റിൽ പറഞ്ഞത്, നാട് ആവശ്യപ്പെടുന്ന ചില നേതാക്കളുണ്ട്, ജനാധിപത്യത്തിൽ അനിവാര്യമായ സമയങ്ങളിൽ കാലം അവരെ നമുക്ക് മുന്നിൽ കൊണ്ട് നിർത്തും, അങ്ങനെ ഒരാളാണ് എം സ്വരാജ് എന്നാണ്. എം സ്വരാജിനോളം പോന്ന ഒരു ജനാധിപത്യവാദിയെ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ പിന്നീട് ഈ നാടിന് ദുഖിക്കേണ്ടി വരുമെന്നും ലീഗ് അനുഭാവി കൂടിയായിരുന്ന ഇബ്രാഹിം കുട്ടി പറഞ്ഞു. തനിക്ക് നിലമ്പൂരിൽ വോട്ടില്ലെന്നും എന്നാൽ നിലമ്പൂർ കേരളത്തോടാകെ ആവശ്യപ്പെടുന്നത് സ്വരാജിനൊപ്പം നിൽക്കാനാണെന്നും മനസ്സുകൊണ്ടെങ്കിലും ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് അയാൾക്കൊപ്പം നിൽക്കേണ്ടതെന്നുമാണ് അദ്ദേഹം കുറിച്ചത്.
Comments
Post a Comment