പത്തനംതിട്ട: വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഒരു വാർഡിൽ 2 പോളിങ് സ്റ്റേഷനുകൾ വീതം ക്രമീകരിക്കണമെന്ന് ആവശ്യം. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് റ്റി കെ ജയിംസാണ് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചത്. ആയിരം വോട്ടർമാരിൽ കൂടുതൽ ഉള്ള വാർഡുകളിൽ 2 പോളിങ് സ്റ്റേഷൻ വീതം ക്രമീകരിക്കണമെന്നാണ് റ്റി കെ ജയിംസ് ആവശ്യപ്പെട്ടിരിക്കുന്നത് . നിലവിലെ പോളിങ് രീതി വോട്ടർമാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ഈ നിർദേശം. വോട്ടെടുപ്പ് പ്രക്രിയയും നിലവിലെ ബുദ്ധിമുട്ടുകളും: ഒരു വോട്ടർക്ക് ഗ്രാമം, ബ്ലോക്ക്, ജില്ല എന്നീ ക്രമത്തിൽ 3 വോട്ടുകൾ വീതമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെയ്യേണ്ടത്. വോട്ടിങ് പൂർത്തിയാക്കാൻ കുറഞ്ഞത് 3 മുതൽ 4 മിനിറ്റ് വരെ സമയമെടുക്കും. ഇതിൽ വോട്ടർ പട്ടികയിൽ പേര് കണ്ടെത്തുക, വോട്ടറെന്ന് ഉറപ്പുവരുത്തുക, രജിസ്റ്ററിൽ പേരെഴുതി ഒപ്പ് വെയ്ക്കുക, തിരിച്ചറിയുന്ന മഷി പുരട്ടുക, 3 വോട്ടിങ് പെട്ടികളിൽ വോട്ട് രേഖപ്പെടുത്തുക എന്നിവയെല്ലാം ഉൾപ്പെടുന്നു. 80% പേർ വോട്ട് ചെയ്യാൻ എത്...
A humble efforts for creating kerala panchayat election 2025 guide, കേരള പഞ്ചായത്ത് തിരഞ്ഞെടുപ്പ് സഹായി