Thiruvananthapuram Municipal Corporation Kerala Panchayat Elections 2025 News Dates Result Voterlist Maps
Thiruvananthapuram Municipal Corporation Kerala Panchayat Elections 2025 News Dates Result Voterlist Maps കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം കോർപ്പറേഷന്റെ വിസ്തൃതി 214.86 ചതുരശ്രകിലോമീറ്റർ ആണ്. കേരളത്തിൽ ആദ്യമായി രൂപീകരിച്ച കോർപ്പറേഷനാണ് തിരുവനന്തപുരത്തേത്. സ്വാതന്ത്ര്യത്തിനുമുമ്പ് രൂപം കൊണ്ട് ഏക കോർപ്പറേഷനും ഇതാണ്' 1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം രൂപം കൊണ്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് രൂപം കൊണ്ടത് 1940 ഒക്ടോബർ 30-നാണ് തിരുവനന്തപുരം താലൂക്കും നെയ്യാറ്റിൻകര താലൂക്കും ഭാഗികമായും തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം (ഭാഗീകം) എന്നീ നിയമസഭാമണ്ഡലങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു' തിരുവനന്തപുരം കോർപ്പറേഷനിൽ 23 റവന്യൂ വില്ലേജുകൾ സ്ഥിതിചെയ്യുന്നു. അവ പാങ്ങപ്പാറ, ഉളിയാഴ്ത്തുറ, കഴക്കൂട്ടം, അയിരൂപ്പാറ, വിഴിഞ്ഞം, തൈക്കാട്, മണക്കാട്, തിരുമല, ചെറുവയ്ക്കൽ, ഉള്ളൂർ, പട്ടം, കുടപ്പനക്കുന്ന്, പേരൂർക്കട, കവടിയാർ, വട...