മണൽ ഇറക്കുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക് തൊളിക്കോട് | 2025 ജൂൺ 27, 12:00 PM വിതുര-നെടുമങ്ങാട് റോഡിൽ തൊളിക്കോട് ഹൈസ്‌കൂൾ ജങ്ഷനു സമീപം മണൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം . അപകടത്തെത്തുടർന്ന് ലോറിയിൽനിന്ന് ഓയിൽ ചോർന്ന് റോഡിലേക്കൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടനിർമാണത്തിനായി മണൽ ഇറക്കാൻ ശ്രമിക്കവെയായിരുന്നു ഈ അപകടം സംഭവിച്ചത്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ രൂപപ്പെട്ട ചെളിക്കെട്ടിൽ ലോറി പുതഞ്ഞ് ഒരു വശത്തേക്കു ചരിഞ്ഞ് റോഡിലേക്കു മറിയുകയായിരുന്നു. തിരക്കുള്ള റോഡിൽ ഈസമയം വാഹനങ്ങൾ വരാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. പരിക്കേറ്റ ഡ്രൈവർ രാഹുലിനെ നാട്ടുകാർ ചേർന്ന് ഉടൻതന്നെ തൊളിക്കോട് ആശുപത്രിയിലെത്തിച്ചു . പിന്നീട് അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്കു മാറ്റി. റോഡിലേക്ക് ഓയിൽ ഒഴുകിയതോടെ ഇതുവഴിയുള്ള യാത്ര അപകടകരമായി മാറിയിരുന്നു. അഗ്നിരക്ഷാസേന, പോലീസ്, ജനപ്രതിനിധികളായ തോട്ടുമുക്ക് അൻസർ, പ്രതാപൻ, സന്ധ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡ് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ലോ...
Comments
Post a Comment