Thiruvananthapuram, Monday 16.06.2025, കേരളത്തിലെ കർഷകർക്ക് സർക്കാർ സൗകര്യങ്ങളും സബ്സിഡികളും എളുപ്പത്തിൽ ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ അഗ്രിസ്റ്റാക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഫാർമർ ഐഡി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. 'ഒരു കർഷകൻ, ഒരു ഐഡി, ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം' എന്ന ആശയത്തിലാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. എന്താണ് അഗ്രിസ്റ്റാക്ക്? കർഷകരുടെ എല്ലാ വിവരങ്ങളും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒത്തുചേർക്കുകയും സർക്കാർ സൗജന്യങ്ങൾ നേരിട്ട് ലഭ്യമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കർഷകർക്ക് ഒരു സ്പെഷ്യൽ ഫാർമർ ഐഡി നൽകി, ഭൂരേഖ, വിളവിനങ്ങൾ, സബ്സിഡി അപേക്ഷകൾ, കൃഷി വായ്പാ സൗകര്യങ്ങൾ എന്നിവ ഒരേ സ്ഥലത്ത് നിന്ന് നിയന്ത്രിക്കാൻ കഴിയും. എങ്ങനെ രജിസ്ടർ ചെയ്യാം? ആധാർ ലിങ്ക് ചെയ്യുക : കർഷകർ തങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ആധാർ കാർഡ് ഉപയോഗിച്ച് ഓടിപി (OTP) വഴി പ്രാമാണീകരണം നടത്തണം. ഭൂവിവരം നൽകുക : കൃഷിഭൂമിയുടെ വിവരങ്ങൾ (റെക്കോർഡ് ഓഫ് റൈറ്റ്സ്, പട്ടയം) സ്വയം നൽകുകയോ സർക്കാർ ഡാറ്റാബേസിൽ നിന്ന് യാന്ത്രികമായി എടുക്കുകയോ ചെയ്യാം. പ്രൊഫൈൽ പൂർത്തിയാക്കുക : സാമൂഹിക വിഭാഗം, വിലാസം, തൊഴിൽ വിവരങ്...
Comments
Post a Comment